Friday, January 22, 2010

തള്ളേ കൊള്ളാം ... ആരിക്ക് എനിക്കാ?

എന്തരു പറയാനപ്പീ ,ഇല്ലോളം ഗവനങ്ങളു കൊടുത്ത് നാലാം വട്ടോം പത്താംക്ലാസ്സ് പരൂഷക്ക് കിണ്ണനായിട്ട് പഠിച്ച് ച്വാദ്യപ്പേപ്പറൊക്കെ എഴുതി വച്ച് പാസ്സുകളാകും എന്ന എമണ്ടന്‍ പ്രതീക്ഷകളും കൊണ്ട് നടന്നപ്പളാ പരൂഷപ്പേപ്പറുകള് ച്വാർന്നെന്നും പറഞ്ഞ് പുകിലുകള് ,അത്താണ് ച്വാദ്യപ്പേപ്പറുകള്ക്കൊക്കെ ട്രൌസറിടീപ്പിച്ചില്ലേ ച്വാരും . എന്നെകൊല്ലാൻ ഇനീം എന്റൂടി മൊടകളു വേണ്ടെന്നു പറഞ്ഞോണ്ട് നുമ്മ അന്നു നിർത്തി എഴുതൽ.ജ്വാലികളു തെണ്ടി നടന്നപ്പളാ കായി മൊടക്കില്ലാതെ ഉടായിപ്പിൽ ഞെരിപ്പ് ലാവങ്ങളുള്ള പണികളു കണ്ടത് , ഒന്നുല്ലടെ പയലുകളെല്ലാം മുട്ടൻ കൊട്ടേഷനുകള് ,ലതാവുമ്പം കായി മൊടക്കില്ല വീട്ടുകാരായ കാലത്ത് ച്വാറുകളും പഴഞ്ഞീന്റെ വെള്ളങ്ങളും തന്ന് തടികളുണ്ടാക്കിതന്നതുകൊണ്ട് ഏവന്റൂടിയും കേറി അങ്ങോട്ട് മുട്ടിയാലും തടിക്ക് വല്യ കേടുകളൊന്നും ഉണ്ടാകൂല്ല എന്നൊക്കെയുള്ള ബിശ്വാസങ്ങളും കൈ മൊതലാക്കിക്കൊണ്ട് കുട്ടേണ്ണന്റെ സൈക്കളുകടേന്ന് രണ്ട് സൈക്കിൾ ചെയിനുകളും മറ്റും ഇടുപ്പിൽ കെട്ടി പണിക്കെറങ്ങി .

പൊന്നണ്ണാ ഫാഗ്യങ്ങള അയ്യരുകളികളെക്കൊണ്ട് വല്യ ചേതമൊന്നുമില്ലാതെ പണികള് നടന്ന് .കൊല്ലാനെക്കൊണ്ട് അപ്പത്തേനല്ലേ കുണ്ടാ ആക്റ്റ് വരണത് . തള്ളേ പാവികളു ചെല്ലുന്നടങ്ങളെല്ലാം പാതാളങ്ങളെന്നു പറഞ്ഞ പോലെയായി കാര്യങ്ങള്.അന്നുവരെ നുമ്മളെയൊക്കെ കണ്ടാ വന്ന വഴി വ്യാലികളൊക്കെ ചാടി ലങ്ങ് തൂരെ പോയിരുന്ന കാപറക്കി പോലീസുകാര്‌ പയലുകളൊക്കെ നുമ്മക്കട നെഞ്ചിന്റെ മോളീന്ന് കൈ എടുക്കാതായി .യേവന്‍റെയോ നെഞ്ചത്ത് കയറീതിന്‍റെ പേരി എന്നീം ,മാക്രി ബൈജൂനീം കൂടി പോലീസ്സാര് തൂക്കി . സ്റ്റേഷനുകളി കയറി‍എറങ്ങി മടുത്ത വീട്ടാരൂടി കൈകളു വിട്ടപ്പോ ദേ ഒരണ്ണന്‍ വരുന്ന് എന്തെരാ ഒന്നുല്ല കേസ്സീന്നക്കെ പുസ്പങ്ങളു പോലെ ഊരിത്തന്ന് . അയിനെക്കൊണ്ട് അങ്ങേരിക്ക് ഒരുപകാരം ചെയ്യണോന്ന് പറഞ്ഞ് ,പോയാ പോട്ടെന്ന് വച്ച് കേട്ടതാ എന്നതണ്ണാ പ്രത്യുപകാരമായി ചെയ്യെണ്ടീ എന്ന് . ആ അണ്ണന്‍ തന്ന ഒരു സാധനം ഞങ്ങ പോണ വാക്കിന് ബസ്റ്റാന്‍റീ കൊണ്ട് കൊടുത്താ മതീ അവിടെ ഒരു പയല് വന്നെടുത്തോളും ലവനെ കണ്ടില്ലേ ലത് ലവിടെ വച്ചിട്ട് വീടുകളി പൊയ്ക്കോളീന്‍ എന്ന് പറഞ്ഞ് . പോയാ പോട്ട് ചേതങ്ങളില്ലാത്ത ഉപകാരങ്ങളല്ലീ എന്ന് കരുതി ഏറ്റ് . ലത് ബസ്റ്റാന്‍റീ കൊണ്ട് ചെന്ന് വച്ച് അണ്ണന്‍ പറഞ്ഞ പയലിനേം കാത്ത് നിന്ന് കാലിന്‍റടീന്ന് മരങ്ങളു പിടിച്ചപ്പ ലതും ലവിടെക്കളഞ്ഞ് ഞങ്ങ ലപ്രത്തെ ബാറില്‍ കേറി നാലെണ്ണം വീശി സൈഡായി ബൈക്കളിലും മറ്റും കേറി കണ്ട മുടുക്കുകളീക്കൂടി വീട്കളിലെത്തി.

ഇല്ലോളം ഇനിക്ക്ന്ന സ്വപ്പനങ്ങളും കണ്ട് ഉല്ലാസങ്ങളായി കെടന്നൊറങ്ങിയ എന്നെ ലവനാണ് കുത്തീണത്തീത് യാര് ആ വെടലപ്പയല് ബൈജു . ഉസ്കൂളിന്‍റെ തിണ്ണകള് കാണാത്ത പയലിന്‍റെ വെളുപ്പിനന്നെ പത്രക്കട്‍ലാസ്സ്കള് കണ്ട് ഞാന്‍ പിന്നീം ഞെട്ടി, എന്തെരെടേ അപ്പീ നീ ചാളകളു വാങ്ങാനാടേ യീ കട്‍ലാസ്സുകളുമായി വെളുപ്പിനേ യെന്ന് ചോയിച്ച എന്‍റൂടി പത്രങ്ങളും നീട്ടീട്ട് വായിക്കെടേ എന്നു പറഞ്ഞത് . യെവന്‍ രാവിലേ തന്നെ മുനുഷേനെ തൊന്തരവിലാക്കന്‍ വന്നതാണല്ലീ എന്നും കരുതിക്കൊണ്ട് പത്രങ്ങളു നോക്കിയ ഞാന്‍ പിന്നീം യെമണ്ടനായിട്ട് ഞെട്ടി . യെന്തെരെന്നാ ബസ്റ്റാന്‍റീ ബാംബുകള് പൊട്ടീന്ന് ,ആളപായങ്ങളൊന്നുല്ല ,അല്ലെലും ലതിന്‍റെ ചെയ്യലിന്‍റെ ഗുണം കൊണ്ട് അതിനകത്ത് മുള്ളാനല്ലാതാരും പോകില്ലല്ല് ,യെന്നാലും തള്ളേ നമ്മളു ഭാഗ്യം കൊണ്ടാണല്ലപ്പീ ജീവനൂടി രഷ പെട്ടെതെന്നു പറഞ്ഞ എന്‍റൂടി നീ ബാക്കി കൂടെ വായീരെടെ എന്നവന്‍.
ബാക്കി നോക്കിയ എനിക്ക് തലകളെല്ലാം തിരിയണ കണക്കും മറ്റും തോന്നി . ബസ്റ്റാന്‍റെ ബാംബ് വച്ചത് പാറശ്ശാലേലെ കണ്ടലറിയുന്ന രണ്ട് പയലോളാണെന്ന് കണ്ടു നിന്ന കുണ്ടാങ്കടവിലെ ഒരു മിനി മോള് പറഞ്ഞൂന്ന്... മിനിമോള് പറഞ്ഞേനെക്കൊണ്ട് യെന്‍റീം അവന്‍റീം പടങ്ങള് നല്ല ഒന്നാങ്ക്ലാസ്സായിട്ട് യേതോ യെത്തുവാലി പോലീസ്സ് പയല് വരച്ചതും . ലത് കണ്ടപ്പ ലവന്‍റെ ശ്വാസ്സം പോയതാ വീട്ടി വന്ന് കേറീട്ടാ ലത് വിട്ടത്.
ആ മിനിമോള് പോലീസ്സാരോട് പറഞ്ഞത് ആ പയലോളെ കണ്ടപ്പഴേ നിരൂവിച്ചെന്ന് , യെവന്മാരു മിനിമം ഒരു ബോംബേലും വച്ചിട്ടെ പോകൂന്ന് . തള്ളേ പണ്ടെങ്ങാണ്ട് യീ മിനിമോള്‍ടെ കെട്യോനെ ബ്ലേഡിന്‍റെ പലിശക്ക് വന്നപ്പ പേശകളുരുവി വിട്ടതിന്‍റെ കലിപ്പ്കള്യിങ്ങനെ തീര്‍ക്കുമെന്ന് ഞാന്‍ നിരൂവിച്ചതു കൂടീല്ല . നമ്മളിപ്പ എന്തെരു ചെയ്യുവെടെ അളിയാ എന്നും മ്റ്റുവൊള്ള ലവന്‍റെ ചോദ്യങ്ങള്‍ എനിക്കാകെ പ്രാന്ത്കള് പിടിക്കണ കണക്കിനായി. കടശ്ശീല്‍` ഞാമ്പറഞ്ഞ് അളിയാ നീവാടേ നമ്മക്കു പോലീസ്സാര് ഇങ്ങോട്ട് വരുന്നേനു മുന്നേ അങ്ങോട്ട് പോയി ഒള്ള കാര്യങ്ങളു വെടിപ്പായിട്ട് പറഞ്ഞ് കിട്ടണതും വാങ്ങീട്ട് വരാന്ന് . ലവന്‍ കൊന്നാ വരില്ലെന്നുമ്പറഞ്ഞ് നിക്കണ് .
കടശ്ശീല് ലവനേം പൊക്കീട്ത്ത് ബൈക്കില് കേറ്റി സ്റ്റേഷനിലേക്ക് വിട്ട് . ലവിടെ ചെന്നപ്പ ഒണക്ക കരുവാടുകളും മറ്റും കണ്ട പൂച്ചകളെപ്പോലെ പൊലീസ്സാര് വന്നവനും പോയവനും കൂടി ഇടിച്ച് പിര്ത്ത് യെന്നിട്ട ചോയിക്കണത് യെന്തെരിനെടെ അപ്പികളേ നീയൊക്കെ ബസ്റ്റാന്‍റില് ബാംബ് വച്ചെന്ന് . തള്ളേ യെന്തെരു പറയാന്‍ മുണ്ടാന്‍ പോയിട്ട് മുള്ളാന്‍ കൂടി പറ്റാണ്ടാക്കീട്ടാ ചോയിക്കണത് എന്തെരെടെ കാര്യങ്ങളെന്ന് , യെന്തെരു പറയാനപ്പീ നടന്ന കാര്യങ്ങളക്ക ഒരുവിധം ശ്വാസങ്ങളു കിട്ടിയ ഗ്യാപ്പില്‍ പറഞ്ഞൊപ്പിച്ച് . ഞാന്‍ നോക്കീപ്പ ഉണ്ട് ലവന്‍ മാക്രിബൈജു ചത്ത പോലെ കെടക്കണ് ... സാറേ ലവന്‍ ചത്താ എന്ന് ചോയിച്ചേന് ചെല്ലാ ആദ്യത്തെ ഇടികള്ക്ക് തന്നെ ലവന്‍റെ ബോധങ്ങളു പോയി പിന്നെ നിന്റ്റെ ബാഡിക്ക് ഇല്ലോളം വിരിവുള്ളോണ്ട് എല്ലാരും അത് വച്ച് അഡ്ജസ്റ്റ് ചെയ്ത് . എന്ന് എസ്സൈ യേമ്മാന്‍. തള്ളേ കൊള്ളാം ലവനപ്പം ബോധങ്ങളൊക്കെ ഉണ്ടാരുന്ന് ലത് യെനിക്കപ്പഴാ തിരിയണത് .യെന്തെരായാലും എസ്സൈക്ക് കാര്യങ്ങളൊക്കെ പുടി കിട്ടീതു കൊണ്ടും ,ബാംബുകളു പൊട്ടുന്നതിനു ഇത്തിപ്പോരം മുന്നേ കൂടി ഞങ്ങ സ്റ്റേഷനി ഉണ്ടാരുന്നകൊണ്ടും ,ലവന്മാരെ കൈത്തരിപ്പ് തീര്‍ന്നതു കൊണ്ടും , നിന്നെക്ക ഇറക്കിവനെ ഞങ്ങ പൊക്കിക്കോളാം ,വിളിക്കുമ്പ എല്ലാം വന്നോണം എന്നുമ്പറഞ്ഞ് ഇറക്കി വിട്ട് ,വിളിക്കാതേം വന്നോളാമേ എന്നുമ്പറഞ്ഞ് ഞങ്ങളും അവിടുന്നിറങ്ങി .അമ്മച്ചിയാണ നല്ല സ്നേഹള്ള പോലീസാരന്‍ എടുത്താ വണ്ടീ ഇരുത്തി തന്നെ തന്തോയം.

ഇടികളു കൊണ്ടതിന്‍റെ കേടുകളു തീര്‍ക്കാന്‍ സ്റ്റേഷന്‍റടുത്ത് കട നടത്തുന്ന ബല്‍‍റാമരത്തെ പുഷ്പണ്ണന്‍റെ കടേന്ന് രണ്ട് കിലോ ചെന്നിനായകോം ,ഒരു ലോഡ് മുട്ടേം വാങ്ങീട്ട് ലതി മിക്സി അടിക്കാനായിട്ട് വാറ്റ് തപ്പി കളിക്കള സരസ്സക്കന്‍റെ ഗോഡൌണുകളിലേക്ക് വണ്ടി വിട്ട് . ലവിടെപ്പോയി വാറ്റുകളും മുട്ടേം ചെന്നിയാകോം കൂടി അടിച്ച് ഒരു പരുവായപ്പ തിരിയെ വീടുകളിലേക്ക് . ലവനെക്കൊണ്ട് ലവന്‍റെ വീട്ടിലാക്കാന്‍ ചെന്നപ്പണ്ട് ലവന്‍റെ തള്ളേം ഒയിഫൂടി നെഞ്ചത്തടീം നെലോളീമായിട്ട് വരുന്ന് . ഞങ്ങ പോയി ഇടികളു വാങ്ങീത് ഇത്ര വേഗം ഇവിടറിഞ്ഞാ എന്നും നിരീച്ച് ചെന്നപ്പഴല്ലേ കാര്യങ്ങളുടെ ഗുട്ടന്‍സ് മനസ്സിലായത് , ലവന്‍റെ തന്തപ്പടിയെ പോലീസ്സാര്‍` പൊക്കീന്ന് .
യെന്തെരാ കാര്യങ്ങളെന്നു ചോയിച്ചിട്ടവരു മിണ്ടീല്ലെന്ന് ... തള്ളേ യിത് വല്യ കുരിശ്ശായല്ല് , രാവിലേ പോയി കൊണ്ടതേ ഉള്ള് ഇനി ഈ പട്ടേം കേറ്റീട്ട് ആ എസ്സൈയ്യുടെ മുന്നി ചെന്നാ അങ്ങേര് കുനിച്ചിര്‍ത്തി കൂമ്പിനിട്ട് താങ്ങുവല്ലാ എന്നു നിനച്ചപ്പത്തന്നെ കുടിച്ച പട്ടേല്ലാം ആവികളായിപ്പോയ്. യെന്തെരാ വരട്ട് ,ലവന്‍റെ തന്തപ്പടീടെ ബാഡി പോയെടുത്തിട്ട് വരാന്ന്ന് കരുതീട്ട് തിരിച്ച് വീണ്ടും സ്റ്റേഷനിലോട്ട് വിട്ട് .

ലവിടെ ചെന്നപ്പണ്ട് ലവന്‍റപ്പന്‍റെ ഡിറ്റിസ്സ് നെലോളി ഒന്നരക്കൊലോമീറ്ററപ്രര്‍ത്തൂന്നേ കേക്കാം, യെന്തായാലും മോനെക്കാട്ടീം ആമ്പിയറുണ്ടല്ലാ തന്തപ്പടിക്കെന്ന് നിരീച്ച് എനിക്ക് യെവന്‍റെ കമ്പനി വിട്ട് ലങ്ങേരെ കമ്പനിയടിക്കന്‍ തോന്നി ...

ചെന്നപ്പപോലീസാരെല്ലാം ഒന്ന് ചെറഞ്ഞേലും യെന്തായാലും കുറച്ചു മുന്നേ ഇടിച്ച് പിരുത്ത ഓര്‍മ്മകളുണ്ടായിരുന്നോണ്ടാകാം ചെല്ലുമ്പോള്‍ പതിവായി ഉണ്ടാരുന്ന കൈ നീട്ടങ്ങളും മറ്റും കിട്ടീല്ല . പകരം വരീന്‍ പുള്ളകളേ ഇരിക്കീന്‍ എന്നൊക്കെ പറയുന്നത് കേട്ടപ്പ ചെല്ലാ അന്ത്രുക്കാ ആടിനെ വട്ടണതിനു മുന്നേ അതിനെ ലളിക്കുന്ന സീനുകളാ യെന്‍റെ മനസ്സുകളി വന്നത് .ടേയ് നിന്നെകൊണ്ടൊക്കെ ബാംബുകള് വച്ചവനെ കിട്ടീരിക്കണ് , ദേണ്ടെ നോക്കെ യെവനല്ലേ ,യെവനെ ഐഡന്‍റിഫൈ ചെയ്യാന്‍ നിന്നെക്ക വിളിപ്പിക്കണമെന്ന് നിരൂവിച്ചതെ ഉള്ള് അപ്പത്തന്നെ നീയൊക്കെ വന്നത് നന്നായി .നോക്കീന്‍ . എന്ന് എസ്സൈ
നോക്കീപ്പ ഉണ്ട് ലവന്‍റെ അപ്പന്‍ ടൌസറില്‍ നിക്കണ് . സാറേ യിതിവന്‍റെ അപ്പനാ . ഞാന്‍ അതുമ്പറഞ്ഞ് നാക്ക്കള് മടക്കണതിനു മുന്നേ ലവനെം കുനിച്ചു നിര്‍ത്തി ഇടി തുടങ്ങി എസ്സൈ . ഫ അപ്പനും മോനൂടി ബംബ്‌കള് വച്ചു കളിക്കുന്നാടാ എന്നുമ്പറഞ്ഞാരുന്നിടികളെല്ലാം ,അവസ്സാനം ഞാം ഒരുവിധം കാര്യങ്ങളൊക്കെ പറഞ്ഞ് ഡാവില് എസ്സൈയ്യുടെ കഷത്തൂന്ന് ലവന്‍റെ തല ഊരിയെടുക്കുമ്പോഴേക്കും പാണ്ടീലാറി കേറിയ മാക്രിയെപ്പോലെ ആയിരുന്നു ലവന്‍...

പോലീസ്സരു കാര്യങ്ങളു വെടിപ്പായി പറഞ്ഞപ്പോളാ കാര്യങ്ങളുടെ കിടപ്പ് വശങ്ങളു പിടി കിട്ടുന്നത് , ഞങ്ങളെ എറക്കാന്‍ വന്ന അണ്ണന്‍ ഞങ്ങക്ക് അണ്ണാക്ക് വരെ തന്നെന്ന് അപ്പഴാ പുടി കിട്ടണത് ,
ആ കുഴിത്തുരുമ്പ് പയല് അവന്റ്റെതെന്നുമ്പറഞ്ഞ് കൊടുത്തത് ലിവന്‍റെ അപ്പന്‍റെ പേരുകളും അഡ്രസ്സോളും ., പോരേ പൂരം .... യേവനയാലും മൊത്തത്തില്‍ ചെയ്ത് കെടത്തിക്കളഞ്ഞ് ...


അവസ്സാനം അതീന്നക്കെ ഊരിപ്പോരാന്‍ പെട്ട പാടുകള് ... യെന്തെരായാലും ഒന്ന് പഠിച്ച് , യേവനേലും വല്ലുപകാരോം ചെയ്താ അത് എന്തെരേലും കുഴിത്തുരുമ്പ്കള് മനസ്സി കണ്ടിട്ടാരിക്കും ,ചീള് കേസ്സെന്നു പറഞ്ഞ് വിട്ടാല് അവസ്സാനം അണ്ണാക്കി വരെ കിട്ടും ...